ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി : ഇ​വ​രി​ൽ ഏ​ഴ് പേ​ർ വ​നി​ത​ക​ൾ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. ഒ​ഡീ​ഷ മാ​വോ​യി​സ്റ്റ് ക​മ്മി​റ്റി​യി​ലെ ധം​താ​രി-​ഗ​രി​യ​ബ​ന്ദ്-​നു​വ​പാ​ദ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള നാ​ഗ്രി, സി​ത​നാ​ദി ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലും മെ​യി​ൻ​പു​ർ ലോ​ക്ക​ൽ ഗ​റി​ല്ല സ്ക്വാ​ഡി​ന്‍റെ​യും (എ​ൽ​ജി​എ​സ്) ഭാ​ഗ​മാ​യ മാ​വോ​യി​സ്റ്റു​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് റാ​യ്പു​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് അ​മ്രേ​ഷ് മി​ശ്ര പ​റ​ഞ്ഞു. ഇ​വ​രി​ൽ ഏ​ഴ് പേ​ർ വ​നി​ത​ക​ളാ​ണ്. കീ​ഴ​ട​ങ്ങി​യ​വ​രി​ൽ സീ​താ​ന​ടി ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ്യോ​തി (ജൈ​നി -28), ഡി​വി​ഷ​ൻ ക​മ്മി​റ്റി അം​ഗം ബാ​ല​മ്മ (ഉ​ഷ-45) എ​ന്നി​വ​രു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ എ​ട്ട്ല​ക്ഷം രൂ​പ വീ​തം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ത​ല​യ്ക്ക് സ​ർ​ക്കാ​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു

രാം​ദാ​സ് മ​ർ​കം (30), റോ​ണി (ഉ​മ-25), നി​ര​ഞ്ജ​ൻ (പൊ​ടി​യ-25), സി​ന്ധു (സോ​മാ​ദി-25), ചി​റോ (റീ​ന-25), സ​ന്നി (അ​മി​ല -25) എ​ന്നി​വ​രു​ടെ ത​ല​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വും ല​ക്ഷ്മി (18)യു​ടെ ത​ല​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ബാ​ല​മ്മ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള​യാ​ളാ​ണ്. മ​റ്റു​ള്ള​വ​ർ ഛത്തീ​സ്ഗ​ഡി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് അ​മ്രേ​ഷ് മി​ശ്ര പ​റ​ഞ്ഞു. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പാ​കെ​യാ​ണ് ഇ​വ​ർ കീ​ഴ​ട​ങ്ങി​യ​ത്.

ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ​റ്റു​ക​ളു​ടെ എ​ണ്ണം189 ആയി

അ​ഞ്ച് പേ​ർ ര​ണ്ട് ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ, ര​ണ്ട് സിം​ഗി​ൾ ലോ​ഡിം​ഗ് റൈ​ഫി​ളു​ക​ൾ (എ​സ്എ​ൽ​ആ​ർ), ഒ​രു കാ​ർ​ബൈ​ൻ, ഒ​രുമ​സി​ൽ-​ലോ​ഡിം​ഗ് തോ​ക്ക് എ​ന്നി​വ​യും പോ​ലീ​സി​ന് കൈ​മാ​റി. ഇ​തോ​ടെ ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ​റ്റു​ക​ളു​ടെ എ​ണ്ണം189 ആ​യി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →