ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂര്‍ | ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂര്‍ തയ്യില്‍ 2020 ഫെബ്രുവരി 17നു നടന്ന നാടിനെ നടുക്കിയ ക്രൂരതയിലാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.

ആണ്‍സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു.

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നരവയസുകാരന്‍ വിയാനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആണ്‍സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. കുഞ്ഞിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും വരുത്തി തീര്‍ക്കാനും ശരണ്യ ശ്രമിച്ചിരുന്നു.

മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കരുതെന്നും പ്രതിഭാ​ഗം

വിചാരണയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ വച്ച് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →