ഇംഫാല്‍: മണിപ്പൂരില്‍ വംശീയ സംഘര്‍ഷം തുടരുന്നതിനിടെ, കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാന്‍ പോയ മെയ്‌തേയ് യുവാവിനെ ആയുധധാരികള്‍ വെടിവെച്ചു കൊന്നു. ചുരാചന്ദ്പൂര്‍ ജില്ലയിലെ നഥ്ജാംഗ് ഗ്രാമത്തില്‍ 2026 ജനുവരി 21ബുധനാഴ്ച വൈകുന്നേരമാണ് ക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഗ്രാമത്തിലെത്തിയ ചില ആയുധധാരികള്‍ ഇയാളെ പിടികൂടി വെടിവെച്ചു കൊല്ലുകയായിരുന്നു.
കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്‌ലാംബം റിഷികാന്ത സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നേപ്പാളിലാണ് ജോലി ചെയ്തിരുന്നത്.കഴിഞ്ഞ ഒരു മാസമായി യുവാവ് ചുരാചന്ദ്പൂരിലെ ഗ്രാമത്തില്‍ കുക്കി വംശജയായ ഭാര്യ ചിംഗു ഹാവോക്കിപ്പിനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ അവിടെയുള്ള കാര്യം ഗ്രാമവാസികള്‍ക്കും അധികൃതര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം ഗ്രാമത്തിലെത്തിയ ചില ആയുധധാരികള്‍ ഇയാളെ പിടികൂടി വെടിവെച്ചു കൊല്ലുകയായിരുന്നു.
സംഭവം നടന്നതായി ചുരാചന്ദ്പൂര്‍ എസ്പി ഗൗരവ് ഡോഗ്ര സ്ഥിരീകരിച്ചു
പുറത്തുവന്ന വീഡിയോയില്‍, യുവാവ് നിലത്തിരുന്ന് കൈകൂപ്പി അപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അക്രമികള്‍ യാതൊരു ദയയുമില്ലാതെ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്നതായി ചുരാചന്ദ്പൂര്‍ എസ്പി ഗൗരവ് ഡോഗ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധധാരികളായ അക്രമികളാണ് ഇതിന് പിന്നിലെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഇതുവരെ ആരും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.മണിപ്പൂരിലെ മെയ്‌തേയ്-കുക്കി വംശീയ വേര്‍തിരിവ് വ്യക്തമാക്കുന്നതാണ് ഈ സംഭവം. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
.
