ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട്| കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. 2026 ജനുവരി 16 വെളളിയഴ്ച പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം.

ബീച്ചിൽ പ്രഭാതസവാരിക്കെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ബീച്ചിലെ മണലില്‍ പേപ്പര്‍ വിരിച്ച് അതില്‍ കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ട് തൊട്ടടുത്ത് പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവര്‍ ഈ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു..തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു.

പോലീസ് റാഫിക്കെതിരെ കേസെടുത്തു.

സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പോലീസ് റാഫിക്കെതിരെ കേസെടുത്തു. ഉണക്കാനിട്ട കഞ്ചാവിന്റെ തൂക്കം ലഭ്യമായിട്ടില്ല. ഇതെവിടെ നിന്ന് ലഭിച്ചു എന്നടക്കം വിവരം ലഭിക്കാന്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്ക് ലഹരി വില്‍പന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →