ആറ്റിൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കൊ​ല്ലം: കൂ​ട്ടു​കാ​ര​നൊ​പ്പം കു​ള​ത്തൂ​പ്പു​ഴ​യാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു.ഏ​രൂ​ർ കാ​ഞ്ഞു​വ​യ​ൽ മ​ഹേ​ഷ് ഭ​വ​നി​ൽ മ​ഹേ​ഷ് (18) ആ​ണ് മ​രി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ക​ട​വി​ന് സ​മീ​പം ക​ന്നാ​ർ ക​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മ​ഹേ​ഷും സു​ഹൃ​ത്തും കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന അ​മ്മ ഷൈ​നി​യെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ഹേ​ഷ്. അ​മ്മ​യ്ക്കൊ​പ്പ​മു​ള്ള ലോ​ട്ട​റി വി​ൽ​പ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ആ​ണ് മ​ഹേ​ഷ് കു​ള​ത്തൂ​പ്പു​ഴ​യി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​ത്. സ​ഹ​പാ​ഠി​യും സ​മീ​പ​വാ​സി​യു​മാ​യ ഫാ​റൂ​ഖും, ഫാ​റൂ​ഖി​ന്റെ സ​ഹോ​ദ​രി​യും മ​ഹേ​ഷി​നൊ​പ്പം ക​ട​വി​ൽ എ​ത്തി​യി​രു​ന്നു.

മ​ഹേ​ഷി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫാ​റൂ​ഖും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു

ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ർ ക്ഷേ​ത്ര​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നാ​ലാ​ണ് ക​ന്നാ​ർ ക​യ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ഇ​വ​ർ കു​ളി​ക്കാ​നാ​യി മാ​റി​യ​ത്. മ​ഹേ​ഷി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫാ​റൂ​ഖും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഇ​തു ക​ണ്ട് സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി കൂ​ടി. പു​ഴ​യി​ൽ ചാ​ടി​യ നാ​ട്ടു​കാ​രാ​ണ് ഫാ​റൂ​ഖി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ൽ മ​ഹേ​ഷി​നെ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →