രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡില്‍

പത്തനംതിട്ട | മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡിലായി. പത്തനംതിട്ട ജില്ലാ കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ ജനുവരി 10 ശനിയാഴ്ച അര്‍ധരാത്രിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നടപടി സ്വീകരിച്ചത്. രാത്രി 12.30ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് രാഹുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

ഡി വൈ എഫ് ഐയുടെയും യുവമോര്‍ച്ചയുടെയും പ്രതിഷേധങ്ങള്‍ക്കിടയിലൂടെയാണ് രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചത്. ജയിലിനു മുന്നിലെത്തിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →