കോഴിക്കോട്: ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിൽ പന്തീരങ്കാവ് പയ്യെടിത്താഴത്തെ വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര് പിടിയിലായി. മൊയിലോത്തറ സ്വദേശി ദിവ്യ, തൊട്ടില്‍പ്പാലം സ്വദേശി സിഗിന് ചന്ദ്രന്, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പരിശോധനയിൽ പിടിയിലായത്. ഇതോടെ നാല് ദിവസംകൊണ്ട് ജില്ലയിൽ പിടികൂടിയത് ഒരു കിലോ എംഡിഎംഎ ആണെന്ന് പോലീസ് പറഞ്ഞു.
കോവൂരില്‍ നടത്തിയ പരിശോധനയിൽ പൊക്കുന്ന് സ്വദേശി അരുണ്‍കുമാര്‍ 200 ഗ്രാം എംഡിഎം എയുമായി പിടിയിലായി. ബംഗളൂരുവില്‍നിന്നു ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. മുമ്പ് രണ്ട് തവണ എംഡിഎംഎയുമായി ഇയാള്‍ പിടിയിലായിരുന്നു.കഴിഞ്ഞ ദിവസം ഗോവിന്ദപുരത്തെ സ്വകാര്യലോഡ്ജില്‍ നിന്ന് വാണിമേല്‍ സ്വദേശി ഷംസീറിനെ 710 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് പിടികൂടിയിരുന്നു. ബംഗളൂരു, ഗോവ, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് ഇയാള്‍ ലഹരി മരുന്നെത്തിച്ചിരുന്നത്.
