ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചാ​​​യി​​​ബാ​​​സ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ആ​​​ദി​​​ത്യ നാ​​​രാ​​​യ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യ അ​​​റി​​​യി​​​ച്ച​​​ത്. വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ബം​​​ഗാ​​​ളി​​​ലെ ബ​​​ങ്കു​​​ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രും കാ​​​ട്ടാ​​​ന​​​യെ വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്താ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ച​​​ക്ര​​​ധാ​​​ർ​​​പു​​​ർ ഡി​​​വി​​​ഷ​​​നി​​​ൽ ആ​​​റു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി

2026 ജനുവരി 6 ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ നാ​​​ലു പേ​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​രെ​​​യാ​​​ണ് കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ര​​​ട​​​ക്കം ഏ​​​ഴു പേ​​​ർ ഇ​​​തേ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം നാ​​​ട്ടി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൗ​​​ത്ത് ഈ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ ച​​​ക്ര​​​ധാ​​​ർ​​​പു​​​ർ ഡി​​​വി​​​ഷ​​​നി​​​ൽ ആ​​​റു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ൽ വ​​​നം വ​​​കു​​​പ്പ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ മ​​​ധു കോ​​​ഡ വി​​​മ​​​ർ​​​ശി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →