വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത​​​യ്ക്കു​​​വേ​​​ണ്ടി എ​​​ല്ലാ​​​വ​​​രും പ്രാ​​​ർ​​​ഥി​​​ക്ക​​​ണ​​​മെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രം മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ജനുവരി 4 ന് വ​​​ത്തി​​​ക്കാ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ൽ ത്രി​​​കാ​​​ല പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ന​​​ൽ​​​കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് മാർപാപ്പ വെ​​​ന​​​സ്വേ​​​ല​​​യെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്.വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത​​​യ്ക്കു​​​വേ​​​ണ്ടി എ​​​ല്ലാ​​​വ​​​രും പ്രാ​​​ർ​​​ഥി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ, എ​​​ല്ലാ വെ​​​ന​​​സ്വേ​​​ല​​​ക്കാ​​​രെ​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​യാ​​​യ പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​നും രാ​​​ജ്യ​​​ത്തു​​​നി​​​ന്നു​​​ള്ള വി​​​ശു​​​ദ്ധ​​​രാ​​​യ ജോ​​​സ് ഗ്രി​​​ഗോ​​​റി​​​യോ ഹെ​​​ർ​​​ണാ​​​ണ്ട​​​സ്, കാ​​​ർ​​​മെ​​​ൻ റെ​​​ൻ​​​ഡൈ​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കും മു​​​മ്പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ ദൈ​​​വ​​​ത്തി​​​ൽ ന​​​മു​​​ക്ക് തു​​​ട​​​ർ​​​ന്നും വി​​​ശ്വ​​​സി​​​ക്കാം. യു​​​ദ്ധ​​​ങ്ങ​​​ൾ മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ച്ചും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചും ന​​​മു​​​ക്ക് അ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​കാം-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും പൗ​​​രാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ബ​​​ഹു​​​മാ​​​നി​​​ക്ക​​​പ്പെ​​​ട​​​ണം

“”വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത​​​യു​​​ടെ ന​​​ന്മ നി​​​ല​​​നി​​​ൽ​​​ക്ക​​​ണം. എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും പൗ​​​രാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ബ​​​ഹു​​​മാ​​​നി​​​ക്ക​​​പ്പെ​​​ട​​​ണം. സാ​​​മ്പത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി, പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ന​​​ൽ​​​കി, സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും സ്ഥി​​​ര​​​ത​​​യു​​​ടെ​​​യും യോ​​​ജി​​​പ്പി​​​ന്‍റേ​​​തു​​​മാ​​​യ ഭാ​​​വി കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം.” -മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →