കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഡിസംബർ 30 ചൊവ്വാഴ്ച പുലർച്ചെ 1.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ഫാൻസി-ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതിനകം നിയന്ത്രണവിധേയമായിട്ടുണ്ട്. ജില്ലയിലെ ഒമ്പത് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുലർച്ചെയും തുടരുകയാണ്.
കൂടുതൽ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുകയാണ്
തിയേറ്ററിന്പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്. മൂന്നുനില കെട്ടിടത്തിൽ ഏറെയും കളിപ്പാട്ട, ഫാൻസി കടകളാണ്. കൂടുതൽ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
