ലഖ്നൗ | പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങ് അവസാനിച്ചപ്പോള്‍ പ്രദേശം അലങ്കരിക്കാന്‍ സ്ഥാപിച്ച പൂച്ചട്ടികള്‍ ജനക്കൂട്ടം കൂട്ടത്തോടെ കവര്‍ന്നു . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മവാര്‍ഷികാഘോഷത്തിനായാണ് നരേന്ദ്ര മോദി ഡിസംബർ 26 ന് ലഖ്നൗ സന്ദര്‍ശിച്ചത്.
റോഡരികിലെല്ലാം വെര്‍ട്ടിക്കിള്‍ പൂച്ചട്ടികള്‍ സ്ഥാപിച്ചു മനോഹരമാക്കിരുന്നു
ആള്‍ക്കൂട്ടം അലങ്കാരച്ചെടികള്‍ കൂട്ടത്തോടെ കൈവശപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരത്തില്‍ പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായാണ് റോഡരികിലെല്ലാം വെര്‍ട്ടിക്കിള്‍ പൂച്ചട്ടികള്‍ സ്ഥാപിച്ചു മനോഹരമാക്കിരുന്നത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയാണ് ആള്‍ക്കൂട്ടം ഇതെല്ലാം എടുത്ത് കൊണ്ടുപോയത്.
വീഡിയോ മണിക്കുറുകള്‍ക്കുള്ളില്‍ അരലക്ഷത്തോളം പേരാണ് കണ്ടത്.
പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയായിരുന്നു ജനം ചെടിച്ചട്ടികളുമായി കടന്നത്. പലരും ഇരുചക്രവാഹനങ്ങളില്‍ കൊണ്ട് പോകാന്‍ പറ്റുന്നത്രയും എടുക്കുന്നത് വീഡിയോയില്‍ കാണാം. സ്‌കൂളില്‍ നിന്നു കൂട്ടത്തോടെ കുട്ടികളുമായെത്തിയവരും കിട്ടാവുന്ന അത്ര ചെടിച്ചട്ടികള്‍ കൈവശപ്പെടുത്തി. വീഡിയോ മണിക്കുറുകള്‍ക്കുള്ളില്‍ അരലക്ഷത്തോളം പേരാണ് കണ്ടത്. മോദി ജി ലഖ്നൗ വിട്ടതോടെ ലഖ്നൗവിലെ ജനങ്ങള്‍ പൂച്ചട്ടികള്‍ മോഷ്ടിക്കാന്‍ തുടങ്ങിയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
നിയമമോ പൗരബോധമോ ഇല്ലാത്ത ജനതയായി യുപിയിലെ പൗരന്മാര്‍ മാറി.
ലഖ്നൗവിലെ ആളുകള്‍ ഒരിക്കലും കള്ളന്മാരായിരുന്നില്ലെന്നും അവര്‍ രാജകീയ ശൈലിയില്‍ ജീവിച്ചവരായിരുന്നുവെന്നും ഇവിടെ ഇതെല്ലാം എപ്പോഴാണ് സംഭവിച്ചതെന്നും കാഴ്ചക്കാര്‍ പ്രതികരിച്ചു. നിയമമോ പൗരബോധമോ ഇല്ലാത്ത ജനതയായി യുപിയിലെ പൗരന്മാര്‍ മാറിയെന്നും ചിലര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. .
