ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ജ​യി​ച്ച് ഒ​രു മാ​സ​ത്തി​ന് ശേ​ഷം ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​തീ​ഷ് കു​മാ​റി​നൊ​പ്പം ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സ​മ്രാ​ട്ട് ചൗ​ധ​രി​യും കേ​ന്ദ്ര​മ​ന്ത്രി​യും ജെ​ഡി​യു നേ​താ​വു​മാ​യ രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി​ക​സി​ത ബി​ഹാ​റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ള്ള മാർ​ഗ​ നി​ർ​ദേ​ശം മോ​ദി ന​ൽ​കി​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ചൗ​ധ​രി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

243 അം​ഗ​ങ്ങ​ളു​ള്ള ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ 202 സീ​റ്റു​ക​ളും എ​ൻ​ഡി​എ ആ​ണ് നേ​ടി​യ​ത്

നേ​ര​ത്തെ, നി​തീ​ഷ് കു​മാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത ഷാ​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക​യും സം​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യു​ക​യും ചെ​യ്തി​രു​ന്നു.243 അം​ഗ​ങ്ങ​ളു​ള്ള ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ 202 സീ​റ്റു​ക​ളും എ​ൻ​ഡി​എ ആ​ണ് നേ​ടി​യ​ത്. ബി​ജെ​പി 89 സീ​റ്റു​ക​ളും ജെ​ഡി​യു 85 സീ​റ്റു​ക​ളും ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി 19 ഉം ​ഹി​ന്ദു​സ്ഥാ​നി ആ​വാം മോ​ർ​ച അ​ഞ്ചും രാ​ഷ്ര്ടി​യ ലോ​ക് മോ​ർ​ച നാ​ല് സീ​റ്റു​ക​ളും നേ​ടി വി​ജ​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →