.
പത്തനംതിട്ട: ശബരിമല തീർഥാടന പാതയിൽ മരക്കൂട്ടത്തിന് സമീപം പരിഭ്രാന്തി പരത്തി കാട്ടാന. മരക്കൂട്ടത്തെ യൂട്ടേൺ ഭാഗത്താണ് ഡിസംബർ 21 ഞായറാഴ്ച വൈകുന്നേരം കാട്ടാന ഇറങ്ങിയത്. വനമേഖലയോട് ചേർന്നുള്ള ഭാഗത്തെ സംരക്ഷണവേലി കാട്ടാന തകർത്തു.
നിലവിൽ . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
സ്ഥലത്തുണ്ടായിരുന്ന വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടൻതന്നെ ഇടപെടുകയും സംയുക്തമായി പടക്കംപൊട്ടിച്ച് ആനയെ വനത്തിനുള്ളിലേക്ക് വിരട്ടി ഓടിക്കുകയും ചെയ്തു. നിലവിൽ തീർഥാടന പാതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു
.
