ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷം​​​​ : ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്

കോ​​​​ൽ​​​​ക്ക​​​​ത്ത: ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​​യു​​​​ടെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്കി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ സാ​​​​ൾ​​​​ട്ട്‌​​​​ലേ​​​​ക്ക് സ്റ്റേ​​​​ഡി​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ത്ത​​​​രം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ (എ​​​​സ്‌​​​​ഒ‌​​​​പി) രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കാ​​​​ണിക​​​​ൾ​​​​ക്ക് ടി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ണം തി​​​​രി​​​​കെ ന​​​​ൽ​​​​ക​​​​ണം

കു​​​​ഴപ്പ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട് വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി മ​​​​നോ​​​​ജ് പ​​​​ന്തും മു​​​​തി​​​​ർ​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കൊ​​​​പ്പം സ്റ്റേ​​​​ഡി​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. കാ​​​​ണിക​​​​ൾ​​​​ക്ക് ടി​​​​ക്ക​​​​റ്റി​​​​ന്‍റെ പ​​​​ണം തി​​​​രി​​​​കെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മെ​​​​സി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ടി​​​​ക്കെ​​​​ത്തി​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​റെ സ്റ്റേ​​​​ഡി​​​​യ​​​​ത്തിലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നെ​​​​തി​​​​രേ അ​​​​ദ്ദേ​​​​ഹം പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.ഇ​​​​തി​​​​നി​​​​ടെ ‘മെ​​​​സി ഗോ​​​​ട്ട് ഇ​​​​ന്ത്യ ടൂ​​​​ർ’ സം​​​​ഘാ​​​​ട​​​​ക​​​​ൻ ശ​​​​ത​​​​ദ്രു ദ​​​​ത്ത​​​​യെ കോ​​​​ട​​​​തി 14 ദി​​​​വ​​​​സം പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →