ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​ജ​കു​മാ​ർ

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന ശി​ക്ഷാ​വി​ധി​യാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​ജ​കു​മാ​ർ. പ്രോ​സി​ക്യൂ​ഷ​ന് ഒ​രു തി​രി​ച്ച​ടി​യും ഇ​ല്ലെ​ന്നും അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ശി​ക്ഷ​യി​ൽ നി​രാ​ശ​നാ​ണെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​തി​ക​രി​ച്ചു.

ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ശി​ക്ഷ പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​വ​കാ​ശ​മാ​ണ്

ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ശി​ക്ഷ കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല. പ്രോ​സി​ക്യൂ​ഷ​ന്‍റെ അ​വ​കാ​ശ​മാ​ണ്. വി​ചാ​ര​ണ​യ്ക്കി​ട​യി​ൽ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​റ​യ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ പ​റ​യു​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ വ്യ​ക്ത​മാ​ക്കി.കേ​സി​ൽ പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ ആ​റ് പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​വും ആ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി.​എം.​വ​ർ​ഗീ​സ് വി​ധി​ച്ച​ത്. എ​ല്ലാ പ്ര​തി​ക​ള്‍​ക്കും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വി​ചാ​ര​ണ കാ​ല​ത്തെ ത​ട​വ് കു​റ​ച്ച് ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും എ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →