പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; കു​ട്ടി ക്ലീ​നിം​ഗ് ലോ​ഷ​ൻ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ ഒ​മ്പ​താം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ പി​താ​വ് അ​സ​ഭ്യം പ​റ​യു​ക​യും പൊ​തു​വ​ഴി​യി​ൽ വെ​ച്ച് മ​ർ​ദി​ച്ചെ​ന്നും അ​മ്മ​യെ​യും ത​ന്നെ​യും വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ടാ​റു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി.

പോ​ലീ​സി​ലൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല

പ​ല​ത​വ​ണ പോ​ലീ​സി​ല​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും പി​താ​വ് മ​ർ​ദി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി ക്ലീ​നിം​ഗ് ലോ​ഷ​ൻ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ മൂ​ന്നു കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്

പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യ്ക്കും മു​ഖ​ത്തും കാ​ലി​നു​മ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രെ മൂ​ന്നു കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →