ദിലീപിന് തന്നെ അറിയില്ലെന്ന വാദം തള്ളി പള്‍സര്‍ സുനി

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വാദം തള്ളി പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന വാദമാണ് തള്ളിയത്. ദിലീപിനെ സുനിക്കറിയാം, കണ്ടിട്ടുണ്ടെന്നും സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കോടതി നാളെ വിധി പറയും

സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. എന്നാല്‍, സുനിക്ക് ഈ കേസില്‍ പങ്കില്ല. ദിലീപിന്റെയും സുനിയുടെയും ഫോണ്‍ ലൊക്കേഷന്‍ ഒരു സ്ഥലത്താണെന്ന് പോലീസ് പറയുന്നത് ശരിയല്ല. അത് സുനിയുടെ ഫോണ്‍ അല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. നാളെയാണ് (ഡിസംബർ 8)നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →