കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സം​വാ​ദ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്ഥ​ല​വും സ​മ​യ​വും നി​ശ്ച​യി​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. നേ​താ​വി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​ത്.അ​തി​ദാ​രി​ദ്ര​മു​ക്ത സം​സ്ഥാ​ന​മാ​യ​തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ റേ​ഷ​ൻ വി​ഹി​തം മു​ട​ക്കാ​ൻ യു​ഡി​എ​ഫ് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​നാ​വ​ശ്യ ചോ​ദ്യ​മു​ന്ന​യി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കേ​ര​ള വി​രു​ദ്ധ​ത​യാ​ണ് ഇ​വ​രു​ടെ മ​ന​സി​ലു​ള്ള​ത്.

അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് കൊ​ണ്ട് കേ​ര​ള​ത്തി​ലെ എ​എ​വൈ കാ​ർ​ഡു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ പ​റ്റു​മോ എ​ന്നാ​ണ് യു​ഡി​എ​ഫ് എ​പി​മാ​ർ നോ​ക്കു​ന്ന​ത്. കേ​ര​ള വി​രു​ദ്ധ​ത​യാ​ണ് ഇ​വ​രു​ടെ മ​ന​സി​ലു​ള്ള​ത്. പാ​ർ​ല​മെ​ന്‍റി​ൽ കു​നി​ഷ്‌​ഠ ചോ​ദ്യം ചോ​ദി​ക്കാ​ൻ വ​ലി​യ ആ​വേ​ശ​മാ​ണ്. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും എം.​കെ. രാ​ഘ​വ​നു​മാ​ണ് കു​നി​ഷ്‌​ഠ് ചോ​ദ്യം പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദി​ച്ച​ത്.

മു​ണ്ട​ക്കൈ ദു​രി​ത​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് കേ​ര​ള വി​രു​ദ്ധ​ത​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​യ്പ എ​ഴു​തി ത​ള്ളാ​നു​ള്ള വ്യ​വ​സ്ഥ ത​ന്നെ കേ​ന്ദ്രം എ​ടു​ത്തു ക​ള​ഞ്ഞു. അ​ടുത്തമാസം മുണ്ടക്കെ ടൗൺഷിപ്പ് പൂർത്തിയാകും. ദുരിത ബാധിതർക്ക് കോൺ​ഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ട ബാദ്ധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →