രാ​ഹു​ൽ ഈ​ശ്വ​ർ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​ർ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ത​നി​ക്ക് വി​ശ​ക്കു​ന്നു​വെ​ന്നും ഭ​ക്ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി. മൂ​ന്നു ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ചു കൊ​ണ്ടാ​ണ് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഡിസംബർ 5 വെ​ള്ളി​യാ​ഴ്ച രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്.

പു​രു​ഷ​ൻ​മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​ണ് താ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് രാഹുൽ ഈശ്വർ

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​തോ​ടെ ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു. പു​രു​ഷ​ൻ​മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​ണ് താ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് നി​രാ​ഹാ​രം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​ർ വെ​ള്ളം മാ​ത്ര​മാ​ണ് കു​ടി​ച്ചി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →