പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു

തിരുവനന്തപുരം| തിരുവനന്തപുരത്ത് പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. തലക്കേറ്റ പരുക്കാണ് മരണകാരണം. ഡിസംബർ 6 ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്.

വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടമുണ്ടായത്. മീനയുടെ സാരി മെഷീനില്‍ കുരുങ്ങിയാണ് അപകടം. ഉടൻതന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മീന കഴിഞ്ഞ 20 വര്‍ഷമായി പൂര്‍ണ പ്രിന്റിംഗ് പ്രസ്സില്‍ ജോലി ചെയ്തുവരികയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →