കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു

തിരുവനന്തപുരം | പുതിയ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതിനാല്‍ ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റര്‍ മുകളിലാണ് ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. ഇതിനൊപ്പം തന്നെ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ, ഇടത്തരം മഴയ്ക്കാണ് സാധ്യത. ഡിസംബർ 4 ന് വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്. സാധ്യത

തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് 4 ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ രൂപപ്പെട്ട ശക്തി കൂടിയ ന്യൂന മര്‍ദ്ദപ്പാത്തി അടുത്ത മണിക്കൂറുകളില്‍ പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മര്‍ദ്ദമായി ശക്തികുറയാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്. സാധ്യതയുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →