വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് 18 കോടി നഷ്ടപരിഹാരംനൽകാൻ എം.എ.സി. ടി ട്രിബ്യൂണൽ ഉത്തരവ്

.

പൂന : പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 18 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോടും ട്രക്ക് ഉടമയോടും പുണെയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) നിർദേശിച്ചു. 2012 ജനുവരി ഒൻപതിനായിരുന്നു അപകടം സംഭവിച്ചത്.

10.95 കോടി രൂപയും 2016 മാർച്ച് ഒന്നു മുതൽ പ്രതിവർഷം 7.5 ശതമാനം പലിശയും ഉൾപ്പെടെ നൽകാനാണ് ഉത്തരവ്

നഷ്ടപരിഹാരമായി 10.95 കോടി രൂപയും 2016 മാർച്ച് ഒന്നു മുതൽ പ്രതിവർഷം 7.5 ശതമാനം പലിശയും ഉൾപ്പെടെ നൽകാനാണ് കക്ഷികളോട് ട്രിബ്യൂണൽ ഉത്തരവിട്ടത്. 2016-ലാണ് പലിശ സഹിതം 17.45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം ട്രിബ്യൂണലിന് മുൻപാകെ ഹർജി നൽകിയത്. ദൃക്‌സാക്ഷി മൊഴികൾ, എഫ്‌ഐആർ, കുറ്റപത്രം എന്നിവ പരിഗണിച്ച്, 10.95 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ പുണെ എം.എ.സി. ടി ചെയർമാൻ മഹേന്ദ്ര കെ. മഹാജൻ ബന്ധപ്പെട്ട കക്ഷികളോട് ഉത്തരവിട്ടു.

ട്രക്കിന്റെ അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിങ്

അപകടമുണ്ടാക്കിയ ട്രക്കിന്റെ അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിങ് തെളിയിക്കപ്പെട്ടതായി ട്രിബ്യൂണൽ വിധിച്ചു. രാജീവ് ഷായ്ക്ക് പ്രതിവർഷം ഏകദേശം 1.2 കോടി രൂപ വരുമാനമുണ്ടായിരുന്നു എന്ന വാദം തെളിയിക്കപ്പെട്ടതായി കണക്കാക്കുന്നു എന്ന് വിലയിരുത്തിക്കൊണ്ട്, ആദായനികുതി രേഖകളുടെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ വരുമാനവും ട്രിബ്യൂണൽ അംഗീകരിച്ചു. എക്സ്പ്രസ് വേയിൽ വെച്ചുണ്ടായ അപകടത്തിൽ വെസ്റ്റ് വിലേ പാർലെ സ്വദേശിയായ വ്യവസായി രാജീവ് ഷാ ആയിരുന്നു മരിച്ചത്.അദ്ദേഹത്തിന്റെ കാർ മറ്റൊരു കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

ഒരു സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസും അപകടത്തിൽപ്പെട്ട ഷായുടെ വാഹനത്തിൽ ഇടിച്ചു.

പുണെയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ഒരു ട്രക്ക് ഇടിച്ചതിനെ തുടർന്ന് മറ്റൊരു കാർ റോഡിലെ മീഡിയൻ ഇടിച്ചുതകർത്ത് ഷായുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഒരു സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസും അപകടത്തിൽപ്പെട്ട ഷായുടെ വാഹനത്തിൽ ഇടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →