കോട്ടയം: സഭകള്‍ തമ്മിലുള്ള പുതിയ കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍, കേസുകള്‍ ഉണ്ടാകാതിരിക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത. 2017ല്‍ വന്ന വിധിന്യായങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകണം. കോടതിവിധി മാറ്റിവച്ചു ചര്‍ച്ച ചെയ്യാനാകില്ല. കോടതിയില്‍ ഏതാനും പള്ളികളുടെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസിന്റെ വാദം പൂര്‍ത്തിയായതാണ്. ഇതിന്റെ വിധി വന്ന ശേഷം വീണ്ടും കേസ് സജീവമാകുമെന്നാണ് വിചാരിക്കുന്നത്.
സര്‍ക്കാരാണ് ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.
കോടതിയില്‍നിന്നു പള്ളികള്‍ സംബന്ധിച്ച് അതിന്റെ അന്തിമവിധി വരുന്ന മുറയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യും. ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുകയാണെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു സഭയല്ല മുന്‍കൈ എടുക്കുന്നത്. സഭകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് എതിരല്ല. അതിനു ചില വഴികളുണ്ട്. സര്‍ക്കാരാണ് ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ആ വഴിക്കു മാത്രമേ ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ആറു പള്ളികളുടെ കേസാണ് ഇപ്പോള്‍ സുപ്രധാന വിഷയം. മറ്റു ചില പള്ളികളുടെ കാര്യത്തില്‍ കേസുകള്‍ കോടതിയില്‍ നില്‍ക്കുന്നുണ്ടെങ്കിലും വാദങ്ങ
വാദങ്ങള്‍ ആരംഭിച്ചിട്ടില്ല.
നിഖ്യാ സൂനഹദോസ് വാര്‍ഷികത്തിന് ഇന്ത്യയില്‍നിന്ന് ക്ഷണം ലഭിച്ച ഏകസഭാമേലധ്യക്ഷന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാണ്.
തുര്‍ക്കി ബര്‍സയിലെ ഇസ്നികില്‍ നടന്ന നിഖ്യാ സൂനഹദോസ് വാര്‍ഷികത്തിന് ഇന്ത്യയില്‍നിന്ന് ക്ഷണം ലഭിച്ച ഏകസഭാമേലധ്യക്ഷന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാണ്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ തലവന്മാരുടെ സംഗമമാണ് നിഖ്യായില്‍ നടന്നത്. എല്ലാ തലവന്മാര്ക്കും ഒരേപ്രാധാന്യമാണ് നല്‍കിയതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പത്രസമ്മേളത്തില്‍ സഭ സെക്രട്ടറി ബിജു ഉമ്മന്‍, ഫാ. യാക്കോബ് റമ്പാന്, റിബിന് രാജു എന്നിവരും പങ്കെടുത്തു
.
