ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം : 70,000ൽ ​അ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഗാ​സ: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 70,000ൽ ​അ​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. നവംബർ 29 ശ​നി​യാ​ഴ്ച​യാ​ണ് ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ച​ത്. യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 70,100 ആ​യി ഉ​യ​ർ​ന്ന​താ​യാ​ണ് ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​ൽ ഗാ​സ മു​ന​മ്പി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നശേഷവും ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പ്പി​ൽ 354 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി മ​ന്ത്രാ​ല​യം

യു​എ​സ് മ​ധ്യ​സ്ഥ​ത​യി​ൽ ഒ​ക്ടോ​ബ​ർ 10 ന് ​വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ‌ ഇ​തി​നു​പി​ന്നാ​ലെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പ്പി​ൽ 354 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2023 ഒ​ക്ടോ​ബ​ർ 7ന് ​ഇ​സ്ര​യേ​ലി​നെ​തി​രെ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഗാ​സ​യി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ശേ​ഷം ഹ​മാ​സ് 20 ബ​ന്ദി​ക​ളെ​യും 28 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു​പ​ക​ര​മാ​യി ഇ​സ്ര​യേ​ൽ ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്ന 2,000 പ​ല​സ്തീ​നി​ക​ളെ മോ​ചി​പ്പി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →