തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവും ചർച്ച ചെയ്യേണ്ടന്നും വികസനം ചർച്ച ചെയ്യണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. തൃശൂരിൽ എല്ലാ വിഭാഗം ജനങ്ങളും തനിക്ക് വോട്ട് ചെയ്തു.
തെരഞ്ഞെടുപ്പുകളിൽ വികസനമായിരിക്കണം ചർച്ച ചെയ്യേണ്ടത്
.സിപിഎം, സിപിഐ, കോണ്ഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. അന്നത്തെ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കെ. മുരളീധരൻ തന്നെക്കുറിച്ച് മോശമായി പറഞ്ഞപ്പോഴും അത് മുരളിച്ചേട്ടനല്ലേ എന്നാണ് താൻ പറഞ്ഞത്. തെരഞ്ഞെടുപ്പുകളിൽ വികസനമായിരിക്കണം ചർച്ച ചെയ്യേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു
