യു എ ഇയെക്കുറിച്ച് സംശയമുണ്ടാക്കുന്ന വാർത്തകൾ : ആരോപണം നിഷേധിച്ച് യു എ ഇ

അബൂദബി|തുർക്കിയിൽ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണങ്ങൾ യു എ ഇ അറ്റോർണി ജനറൽ ഓഫീസ് നിഷേധിച്ചു. യു എ ഇക്കോ പൗരന്മാർക്കോ എതിരെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് തുർക്കിഷ് അറ്റോർണി ജനറൽ സ്ഥിരീകരിച്ചിട്ടുണ്ട്.

സംശയമുണ്ടാക്കുന്ന വാർത്തകൾ നീക്കം ചെയ്യാൻ നിർദേശം

ചില മാധ്യമ റിപ്പോർട്ടുകളിൽ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രചരിച്ചിരുന്നു. യു എ ഇയെക്കുറിച്ച് സംശയമുണ്ടാക്കുന്ന വാർത്തകളും വിവരങ്ങളും നീക്കം ചെയ്യാൻ മാധ്യമങ്ങൾക്കും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കും നിർദേശം നൽകിയിട്ടുണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →