ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന : ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന​​​യെ കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ർ​​​ത്ഥ​​​ന പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ. ജു​​​ഡീ​​​ഷ​​​ൽ, ആ​​​ഭ്യ​​​ന്ത​​​ര നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ധാ​​​ക്ക​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത് ഇ​​​ന്ത്യ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന 78കാ​​​രി​​​യാ​​​യ ഹ​​​സീ​​​ന​​​യെ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​വാ​​​ര മാ​​​ധ്യ​​​മ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് വ​​​ക്താ​​​വി​​​ന്‍റെ അ​​​ള​​​ന്നു​​​മു​​​റി​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം. മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു നേ​​​ര​​​ത്തേ ധാ​​​ക്ക ട്രൈ​​​ബ്യൂ​​​ണ​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച ഹ​​​സീ​​​ന​​​യ്ക്കെ​​​തി​​​രേ, മൂ​​​ന്നു അ​​​ഴി​​​മ​​​തി കേ​​​സു​​​ക​​​ളി​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശ് കോ​​​ട​​​തി ഇ​​​ന്ന​​​ലെ 21 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ​​​യും വി​​​ധി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഭൂ​​​മി അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണു ഹ​​​സീ​​​ന​​​യ്ക്കു പു​​​തി​​​യ ശി​​​ക്ഷ.

ബം​​​ഗ്ലാ​​​ദേ​​​ശ് ജ​​​ന​​​ങ്ങ​​​ളു​​​ടെ മി​​​ക​​​ച്ച താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​ന്ത്യ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണ്

“തു​​​ട​​​രു​​​ന്ന ജു​​​ഡീ​​​ഷ​​​ൽ, ആ​​​ഭ്യ​​​ന്ത​​​ര നി​​​യ​​​മ പ്ര​​​ക്രി​​​യ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ഭ്യ​​​ർ​​​ഥ​​​ന പ​​​രി​​​ശോ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മാ​​​ധാ​​​നം, ജ​​​നാ​​​ധി​​​പ​​​ത്യം, ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ൽ, സ്ഥി​​​ര​​​ത എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശ് ജ​​​ന​​​ങ്ങ​​​ളു​​​ടെ മി​​​ക​​​ച്ച താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​ന്ത്യ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണ്. കൂ​​​ടാ​​​തെ, എ​​​ല്ലാ പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്ന​​​തു തു​​​ട​​​രും.’’- ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു.ഹ​​​സീ​​​ന​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ത്യ- ബം​​​ഗ്ലാ​​​ദേ​​​ശ് ബ​​​ന്ധം ഉ​​​ല​​​ഞ്ഞ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പു​​​തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു പ്രാ​​​ധാ​​​ന്യ​​​മേ​​​റെ​​​യാ​​​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →