കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു

തിരുവനന്തപുരം | നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. സരോജിനിയുടെ വീടിനോട് ചേര്‍ന്ന മതിലാണ് തകര്‍ന്ന് വീണത്. ജില്ലയില്‍ നവംബർ 21 വെളളിയാഴ്ച വൈകുന്നേരം മുതല്‍ മഴ ശക്തമാണ് .

മഴയോര മേഖലയില്‍ രാത്രിയിലടക്കം കനത്ത മഴ ഉണ്ടായിരുന്നു. ജില്ലയില്‍ ശനിയും ഞായർ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ട സാഹചര്യത്തില്‍ 26-ാം തീയതി വരെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →