തൊ​ഴി​ല്‍ രം​ഗ​ത്ത് പു​തി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​ നാ​ല് തൊ​ഴി​ല്‍​ച്ച​ട്ട​ങ്ങ​ള്‍ (ലേ​ബ​ര്‍ കോ​ഡ്) സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം ചെ​യ്തു. ഗി​ഗ് വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് സാ​ര്‍​വ​ത്രി​ക സാ​മൂ​ഹി​ക​സു​ര​ക്ഷ പ​രി​ര​ക്ഷ, എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും നി​ര്‍​ബ​ന്ധി​ത നി​യ​മ​ന ഉ​ത്ത​ര​വ്, നി​യ​മ​പ്ര​കാ​ര​മു​ള്ള മി​നി​മം വേ​ത​നം, സ​മ​യ​ബ​ന്ധി​ത​മാ​യ ശ​മ്പ​ള വി​ത​ര​ണം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ് നാ​ല് തൊ​ഴി​ല്‍ ച​ട്ട​ങ്ങ​ള്‍.

നി​ല​വി​ലു​ള്ള 29 വ്യ​ത്യ​സ്ത ​ച​ട്ട​ങ്ങ​ള്‍​ക്ക് പ​ക​രം ഏ​കീ​കൃ​ത തൊ​ഴി​ല്‍​ച്ച​ട്ടം

നി​ല​വി​ലു​ള്ള 29 വ്യ​ത്യ​സ്ത ​ച​ട്ട​ങ്ങ​ള്‍​ക്ക് പ​ക​ര​മാ​യാ​ണ് ഏ​കീ​കൃ​ത തൊ​ഴി​ല്‍​ച്ച​ട്ടം. 2019ലെ ​വേ​ത​ന​ച്ച​ട്ടം (​കോ​ഡ് ഓ​ഫ് വേ​ജ​സ്), 2020ലെ ​വ്യ​വ​സാ​യ ബ​ന്ധ​ച്ച​ട്ടം (ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ റി​ലേ​ഷ​ന്‍​സ് കോ​ഡ്), 2020ലെ ​സാ​മൂ​ഹി​ക സു​ര​ക്ഷാ​ച​ട്ടം (കോ​ഡ് ഓ​ണ്‍ സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി), 2020ലെ ​ജോ​ലി സം​ബ​ന്ധ​മാ​യ സു​ര​ക്ഷ, ആ​രോ​ഗ്യ, പ്ര​വ​ര്‍​ത്ത​ന സാ​ഹ​ച​ര്യം എ​ന്നി​വ സം​ബ​ന്ധി​ച്ച​ച​ട്ടം (ഒ​ക്കു​പേ​ഷ​ണ​ല്‍ സേ​ഫ്റ്റി, ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വ​ര്‍​ക്കിംഗ് ക​ണ്ടീ​ഷ​ന്‍​സ്) എ​ന്നി​വ​യാ​ണ് ച​ട്ട​ങ്ങ​ള്‍.

40 വ​യ​സി​ന് മു​ക​ളി​ലുവ​ര്‍​ക്ക് വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന, ഇ​എ​സ്‌​ഐ പ​രി​ര​ക്ഷ

സ്ത്രീ​ക​ള്‍​ക്ക് വി​പു​ല​മാ​യ അ​വ​കാ​ശ​ങ്ങ​ളും സു​ര​ക്ഷ​യും പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ സ്ത്രീ​ക​ള്‍​ക്ക് രാ​ത്രി​കാ​ല ഷി​ഫ്റ്റ് ജോ​ലി അ​നു​വ​ദി​ക്കും. 40 വ​യ​സി​ന് മു​ക​ളി​ലുവ​ര്‍​ക്ക് വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന, രാ​ജ്യം മു​ഴു​വ​ന്‍ പ്രാ​ബ​ല്യ​മു​ള്ള ഇ​എ​സ്‌​ഐ പ​രി​ര​ക്ഷ, ഏ​ക ര​ജി​സ്ട്രേ​ഷ​ന്‍ എ​ന്നി​വ ച​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →