ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച : വി​ദ്യാ​ർ​ത്ഥിക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ൽ വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ധ​ര​ഹി​ത​രാ​യ​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ല​ക്നോ​വി​ലേ​ക്ക് മാ​റ്റി.

വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നതിനെ തുടർന്ന് അ​ധ്യാ​പ​ക​ർ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ഴി​പ്പി​ച്ചു..

സ്കൂ​ൾ പ​രി​സ​ര​ത്ത് വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​ർ ഉ​ട​ൻ ത​ന്നെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ഴി​പ്പി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

കു​ട്ടി​ക​ൾ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും നിർദേശം

അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും ചോ​ർ​ച്ച​യു​ടെ കാ​ര​ണം സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​നു​നാ​യ് ഝാ ​പ​റ​ഞ്ഞു. ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ്, പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ മീ​ണ എ​ന്നി​വ​ർ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സ്ഥ​ല​ത്തെ​ത്തി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ശ​രി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും മുഖ്യമന്ത്രി യോ​ഗി ആദ്ത്യനാഥ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →