ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണസംഘത്തിന്റെ പക്കലുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്കിനിടയില്‍ ഒരു വെളുത്ത ഹ്യുണ്ടായ് i20 കാര്‍ പൊട്ടിത്തെറിക്കുന്ന തിന്റെ ദൃശ്യങ്ങളാണ് പുതിയ സിസിടിവി ഫൂട്ടേജിലുള്ളത്.
പഴയ ഡല്‍ഹി പ്രദേശത്ത് വലിയ പ്രകമ്പനം സൃഷ്ടിച്ചു.
.ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ക്യാമറയില്‍ നിന്നുള്ള ദൃശ്യമാണിത്. ഇ-റിക്ഷകള്‍, ഓട്ടോകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയുടെ അടുത്തായി നീങ്ങിയ വെളുത്ത ഹ്യുണ്ടായ് i20 കാര്‍ കത്തുന്നത് വീഡിയോയില്‍ കാണാം.നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 6:52 ഓടെ നടന്ന സ്‌ഫോടനം, ജനസാന്ദ്രതയേറിയ പഴയ ഡല്‍ഹി പ്രദേശത്ത് വലിയ പ്രകമ്പനം സൃഷ്ടിക്കുകയും സമീപത്തെ വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഔദ്യോഗികമായി ഏറ്റെടുത്തിരിക്കുകയാണ്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
