ഇടുക്കി : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കാം. 10 വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ച് 2025 ഡിസംബര്‍ 10 വരെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് മൂന്നു മാസത്തെ സമയം അവസാനമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുളള അവസരം ഉണ്ടായിരിക്കുന്നതല്ല
കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. എന്നാല്‍ ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. അംഗത്വം പുതുക്കാന്‍ വരുന്നവര്‍ ആധാര്‍. ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍. ഒരു ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.
ബന്ധപ്പെടാനുളള . ഫോണ്‍:04862235732
മേലില്‍ കൂടിശ്ശിക നിവാരണത്തിനായി സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കില്ല എന്ന സാഹചര്യത്തില്‍ കൂടിശ്ശിക നിവാരണത്തിനായി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ അവസരം അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ പരമാവധി വിനിയോഗിക്കണമെന്ന് ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:04862235732
