ഇ​സ്ലാ​മാ​ബാ​ദ് സ്ഫോ​ട​നം : ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്താ​നി​ലെ ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം ത​ള്ളി ഇ​ന്ത്യ. ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും ഇന്ത്യ

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന് യാ​ഥാ​ർ​ഥ്യം അ​റി​യാ​മെ​ന്നും സ്വ​ന്തം പൗ​ര​ന്മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കാ​നു​ള്ള പ​തി​വ് ത​ന്ത്ര​മാ​ണി​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ശ്ര​ദ്ധ മാ​റ്റാ​നു​ള്ള പാ​ക് ത​ന്ത്ര​ങ്ങ​ളി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ വീ​ഴി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​സ്ലാ​മാ​ബാ​ദ് കോ​ട​തി​ക്ക് സ​മീ​പം ന​ട​ന്ന ചാ​വേ​റാ​ക്ര​മ​ണ​ത്തി​ലും അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പം വാ​ന​യി​ലെ കേ​ഡ​റ്റ് കോ​ള​ജി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലും ഇ​ന്ത്യ​യ്ക്ക് പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ ആ​രോ​പ​ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →