ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പ് ; പരിഭ്രാന്തരായി യാത്രക്കാര്‍

.ചെന്നൈ | ട്രെയിനിലെ ശുചിമുറിയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. ആന്‍ഡമാന്‍ എക്‌സ്പ്രസിലെ കോച്ച് എസ്-2 ന്റെ ശുചിമുറിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. ട്രെയിൻ ഖമ്മം സ്റ്റേഷനില്‍ എത്തി നിര്‍ത്തിയതോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥരും റസ്‌ക്യു ടീമും ചേര്‍ന്ന് പാമ്പിനെ പിടിച്ചു. ചെന്നൈയിലേക്ക് പോകുന്ന 16032 ആന്‍ഡമാന്‍ എക്‌സ്പ്രസിലാണ് സംഭവം

പാമ്പ് പിടുത്തക്കാരന്‍ മസ്താന്‍ എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ഡ്യൂട്ടിയിലായിരുന്ന ടി ടി ഇ വിവരമറിയിച്ചിനെ തുടര്‍ന്നാണ് ആര്‍ പി എഫ് ഉദ്യോഗസ്ഥരും റസ്‌ക്യു ടീമും എത്തിയത്. ഈ സമയത്ത് ട്രെയിന്‍ ഡോര്‍ണക്കല്‍ കടന്ന് വിജയവാഡയിലേക്ക് പോവുകയായിരുന്നു. ആര്‍ പി എഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബുറ സുരേഷ് ഗൗഡിന്റെ നേതൃത്വത്തില്‍ എത്തിയ പാമ്പ് പിടുത്തക്കാരന്‍ മസ്താന്‍ പെരുമ്പാമ്പിനെ പിടികൂടി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →