തൃശൂര്‍ | പോലീസില്‍ ജോലി നേടാനുള്ള തീവ്ര പരിശീലനത്തിനിടെ 22 കാരി കുഴഞ്ഞു വീണു മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുറൂട്ടി പറമ്പില്‍ സുരേഷിന്റെ മകള്‍ ആദിത്യ (22)യാണ് മരിച്ചത്. തൃശൂര്‍ തളിക്കുളം ജി വി ജി എസ് എസ് മൈതാനത്ത് പരിശീലന ഓട്ടത്തിനിടെയാണ് മരണം.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പോലീസില്‍ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. 2025 ഓഗസ്റ്റ് 27 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സ്‌കൂള്‍ മൈതാനത്ത് കുഴഞ്ഞു വീണത്. കുഴഞ്ഞുവീണ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
