സുല്‍ത്താൻ ബത്തേരി: ബ്രഹ്മഗിരി നിക്ഷേപകരുടെ പരാതി യില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി..സുല്‍ത്താൻ ബത്തേരി അസംപ്ഷൻ ജംഗ്ഷനില്‍ നിന്ന് പ്രകടനവുമായി എത്തിയ യൂ.ഡി.എഫ് പ്രവർത്തകരെ പൊലീസ് ഡി.വൈ.എസ്.പി ഓഫീസിന് സമീപം റോഡില്‍ തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാർച്ചിന്റെ മുൻനിരയില്‍ പ്രവർത്തകരോടൊപ്പം പൊലീസുകാർ നിലയുറപ്പിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പൊലീസും പ്രവർത്തകJGX തമ്മില്‍ നേരിയ സംഘർഷത്തിലേയ്ക്ക് എത്തിയത്. നേതാക്കള്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ഇഡി അടക്കമുള്ളവർക്ക് പരാതി നല്‍കുമെന്ന് എം.എല്‍.എ
നിക്ഷേപ തട്ടിപ്പില്‍ ഇഡി അടക്കമുള്ളവർക്ക് പരാതി നല്‍കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ പറഞ്ഞു. ഡി.പി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, ടി. മുഹമ്മദ്, അബ്ദുള്ള മാടക്കര , കെ.ഇ. വിനയൻ, സംഷാദ് മരക്കാർ എന്നിവർ പ്രസംഗിച്ചു
