റാന്നി: പെരുനാട് – പെരുന്തേനരുവി റോഡില്‍ യാത്രക്കാർക്ക് ഭീഷണിയായി കൊടും വളവില്‍ കുഴികള്‍. കലുങ്കിന്റെ രണ്ടു വശങ്ങളും ഉയർന്ന നില്‍ക്കുന്നതിനാല്‍ മഴയില്‍ ഇവിടേക്ക് എത്തുന്ന വെള്ളം ഒലിച്ചു പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്നതുമൂലം റോഡില്‍ സ്ഥിരമായി കുഴികള്‍ രൂപപ്പെടുന്നു. മാസങ്ങളായി റോഡിന്റെ അവസ്ഥ ഇതായിട്ടും അധികൃതർ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും . കേള്‍ക്കാൻ തയാറാവാതെ അധികൃതർ
കലുങ്ക് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമാണ് ഇവിടെ റോഡ് നശിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിർമ്മാണ സമയത്ത് ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതാണെന്നും എന്നാല്‍ അവർ അത് കേള്‍ക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. റീ ടാറിംഗ് പൂർത്തിയായതിനു ശേഷം മൂന്ന് പ്രാവശ്യമെങ്കിലും ഇവിടെ അറ്റകുറ്റപ്പണി നടത്തിട്ടുണ്ട്. എന്നാല്‍ യഥാർത്ഥ പ്രശ്നം പരിഹരിച്ചിട്ടില്ല. റോഡില്‍ വീണ്ടും അപകടങ്ങള്‍ വർദ്ധിക്കുന്നുണ്ട്. അധികൃതർ ഇടപെട്ട് എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.
