മുഖ്യമന്ത്രി പിണറായി വിജയനെ കൊട്ടാരത്തില്‍ സ്വീകരിച്ച് ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ

മനാമ | ബഹറൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ റിഫയിലെ ഉപ പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ഥം ഉപപ്രധാനമന്ത്രി ഉച്ചവിരുന്ന് നല്‍കി.

ബഹറൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദില്‍ ഫക്രു, ബഹറൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി, ലുലു ബഹറൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, വര്‍ഗീസ് കുര്യന്‍, ബഹറൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള എന്നിവരും സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →