കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയ കാഞ്ച ഷെർപ (92) നിര്യാതനായി. കഠ്മണ്ഡുവിലെ വീട്ടില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച ഒരേയൊരു അംഗമായിരുന്നു കാഞ്ച ഷെർപ.1953ല്‍ എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗേയും എവറസ്റ്റ് കീഴടക്കിയപ്പോള്‍ ഇവർക്കൊപ്പമുണ്ടായിരുന്ന 35 അംഗ സംഘത്തില്‍ ഷെർപ്പയുമുണ്ടായിരുന്നു.
എവറസ്റ്റ് കീഴടക്കിയ 35 അംഗ സംഘത്തില്‍ 19കാരനായ കാഞ്ച ഷെർപയും
1953 മേയ് 29നാണ് ഹിലരിയും ടെൻസിംഗും എവറസ്റ്റിൻരെ 8849 മീറ്റർ ഉയരം കീഴടക്കിയത്.35 അംഗ സംഘത്തില്‍ ടെന്റും ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും ചുമന്നാണു 19കാരനായ കാഞ്ച ഷെർപ മലമുകളിലെ അവസാന ക്യാമ്പ് വരെയെത്തിയത്. എവറസ്റ്റിന്റെ അടിവാരത്തിലുള്ള നാംചെ ബസാറില്‍ 1933ലാണു കാഞ്ച ജനിച്ചത്.
