വയോധികയുടെ സ്വര്‍ണ മാല കവർന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി

പാലക്കാട് | പാല്‍വില്‍പനക്കാരിയായ വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി. കൊടുവായൂര്‍ സ്വദേശി ഷാജഹാന്‍ ആണ് പോലീസിന്റെ പിടിയിലായത്. പാല്‍വില്‍പനക്കാരിയായ വയോധികയുടെ ഒരു പവന്‍ മാലയാണ് ഷാജഹാന്‍ കവര്‍ന്നത്. ഒക്ടോബർ പത്തിനാണ് വയോധികയുടെ പിന്നിലൂടെ ബൈക്കിലെത്തി ഇയാള്‍ മാല കവര്‍ന്നത്.

പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു

മാല നഷ്ടമായതോടെ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന് പിടിവീണത്. കൊടുവായൂരിലെ എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു ഇയാള്‍ ഏറെക്കാലം. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →