കര്‍ണാടകയിലെ മാര്‍ക്കോനഹള്ളി ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു

ബെംഗളുരു| കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ മാര്‍ക്കോനഹള്ളി ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഒരാളെ രക്ഷപ്പെടുത്തി. തുമകുരു നഗരത്തിലെ ബി ജി പാളയ നിവാസികളായ ഏഴു പേരാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 15 പേരാണ് ഡാം കാണാന്‍ എത്തിയത്. അവരില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേര്‍ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം ഡാം തുറക്കുകയും വെള്ളത്തിന്റെ ശക്തിയില്‍ എല്ലാവരും ഒഴുകിപ്പോകുകയുമായിരുന്നു. 2025 ഒക്ടോബർ 8 നാണ് സംഭവം,

രക്ഷാപ്രവര്‍ത്തകർ നടത്തിയ തെരച്ചിലില്‍ ഒരു പുരുഷനെ രക്ഷപ്പെടുത്തി

രക്ഷാപ്രവര്‍ത്തകരും പോലീസും നടത്തിയ തെരച്ചിലില്‍ ഒരു പുരുഷനെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും രക്ഷാസേനയും നടത്തിയ തെരച്ചിലില്‍ രണ്ടു പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. ഇനിയും കണ്ടെത്താനുള്ള നാലു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ എല്ലാവരും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ദസറ അവധി പ്രമാണിച്ച് ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുടുംബം. ഇവര്‍ ഉച്ചഭക്ഷണത്തിനുശേഷം ഡാം കാണാന്‍ പോയതായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →