ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായ ആറുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പേമാരിയാണ് ഡാര്‍ജിലിങിലും പരിസര പ്രദേശങ്ങളിലും ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമായത്.

വിനോദസഞ്ചാരികളായ ആയിരങ്ങളാണ് ഇവിടെ കുടുങ്ങിയത്

പ്രകൃതിക്ഷോഭത്തിൽ നിരവധി വീടുകള്‍ ഒലിച്ചുപോയി. റോഡുകള്‍ പിളർന്നു. നിരവധി പേര്‍ ഭവനരഹിതരായി. , ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. . 12 മണിക്കൂറിനിടയില്‍ 300 മില്ലിമീറ്റര്‍ മഴയാണ് ഡാര്‍ജിലിങ്, ജല്‍പായ്ഗുരി, കലിംപോങ് ജില്ലകളിലായി പെയ്തത്. വിനോദസഞ്ചാരികളായ ആയിരങ്ങളാണ് ഇവിടങ്ങളില്‍ കുടുങ്ങിപ്പോയത്.

സര്‍സാലി, ജസ്ബിര്‍ഗാവോന്‍, മിരിക് ബസ്തി, ധര്‍ഗാവോന്‍, (മെചി), മിരിക് തടാക പ്രദേശം ജല്‍പായ്ഗുരി ജില്ലയിലെ നഗ്രകട്ട മേഖല എന്നിവിടങ്ങളില്‍ നിന്നാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതെന്ന് ദേശീയ ദുരന്ത നിവാരണ സേന (എന്‍ ഡി ആര്‍ എഫ്)യും ഡാര്‍ജിലിങ്, ജല്‍പായ്ഗുരി ജില്ലാ അധികൃതരും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →