ഭോപ്പാൽ | മധ്യപ്രദേശ് സംസ്ഥാനത്തെ ഖണ്ഡ്‌വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു. പാണ്ഡന മേഖലയിലാണ് അപകടം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുർഗാദേവി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പോയവരാണ് അപകടത്തിൽപെട്ടത്.. ഒക്ടോബർ 2 വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
ട്രാളിയിലുണ്ടായിരുന്ന എല്ലാവരും വെള്ളത്തിൽ വീണു.
നിമജ്ജനത്തിനായി വിവിധ ഗ്രാമങ്ങളിൽ നിന്ന് ദുർഗാ വിഗ്രഹങ്ങളുമായി പോവുകയായിരുന്ന ട്രാക്ടറിലാണ് ഭക്തരുണ്ടായിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു വിഗ്രഹ നിമജ്ജനത്തിനായി കുളത്തിന് സമീപമുള്ള താൽക്കാലിക പാലത്തിൽ നിർത്തിയിട്ടിരുന്ന ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിയുകയായിരുന്നു. ട്രാളിയിലുണ്ടായിരുന്ന എല്ലാവരും വെള്ളത്തിൽ വീണു.
. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്
സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ് ഡി ആർ എഫ്.) പ്രാദേശിക മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ രാത്രി എട്ട് മണി വരെ 13 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ട്രാക്ടർ ട്രോളി മറിഞ്ഞ സ്ഥലത്ത് ഏകദേശം 50 അടിയോളം വെള്ളമുണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷി പ്രദീപ് ജഗധന്നെ അറിയിച്ചു. അധിക എസ് ഡി ആർ എഫ്. ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അഞ്ചോ ആറോ ഭക്തർ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞതെന്നും, അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
