ബെംഗളൂരു | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഒക്ടോബർ 3 വെളളിയാഴ്ച ബെംഗളൂരുവിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര പംക്തി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ തുടര്‍ച്ചയായി 25 വര്‍ഷക്കാലം
എം എസ് സുബ്ബലക്ഷ്മി, നര്‍ഗീസ് ദത്ത്, വി കെ കൃഷ്ണമേനോന്‍ എന്നിവരുടെ ജീവചരിത്രമെഴുതി. ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര പംക്തി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതി. 2022 വരെ തുടര്‍ച്ചയായി 25 വര്‍ഷക്കാലം ഈ കോളം എഴുതിയിരുന്നു. ‘ഘോഷയാത്ര’യാണ് ആത്മകഥ. 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സംസ്‌കാരം ഒക്ടോബർ 5 ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും.
