ന്യൂയോർക്ക്: ഖത്തറിൽ നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിനാണ് നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയെ ഫോണിൽവിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്.
സമാധാനചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ ഇസ്രയേൽ മാപ്പുപറയണമെന്ന് ഖത്തർ നിബന്ധനവെച്ചിരുന്നു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേയാണ് നെതന്യാഹുവിന്റെ ഖേദപ്രകടനം. ട്രംപിന്റെ 21-ഇന വെടിനിർത്തൽ പദ്ധതി ചർച്ചചെയ്യാനാണ് നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനം. ഖത്തറിലെ പൊലീസുകാരന്റെ മരണത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സമാധാനചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ ഇസ്രയേൽ മാപ്പുപറയണമെന്ന് ഖത്തർ നിബന്ധനവെച്ചിരുന്നു. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരാഷ്ട്രമാണ് ഖത്തർ
