പമ്പ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് പ്രതീക്ഷിച്ചതിനേക്കാൾ കുറവ് ആളുകൾ. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത 4245 പേരിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്. ദേവസ്വംബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറോളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി. അതേസമയം രണ്ടായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് ദേവസ്വം ബോർഡ് അവകാശപ്പെടുന്നത്.
അഞ്ഞൂറോളം പേരെ ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ചിരുന്നു
ഓൺലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ 623 പേർ മാത്രമാണ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത ശേഷം സംഗമത്തിൽ എത്തി പരിപാടിയിൽ പങ്കെടുത്തത്. അഞ്ഞൂറോളം പേരെ ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ചിരുന്നു. ഇവരെ കൂടി ചേർത്ത് ആയിരത്തി ഇരുന്നൂറോളം പേർ ക്ഷണിതാക്കളായി പങ്കെടുത്തുവെന്നാണ് വിവരം. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം കഴിഞ്ഞ ശേഷമുള്ള കണക്കാണ് ഇത്.
