നോളജ് സിറ്റി | വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ. അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ട്
, നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ. അസ്ഹരി പറഞ്ഞു. ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാധീനമാണ് കാണാന്‍ കഴിയുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ടി സിദ്ദിഖ് എം എല്‍ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. ശാഹുല്‍ ഹമീദ്, ഡോ. സാറ സംബന്ധിച്ചു.
