കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്തംബർ 25 നാണ് കൊടിയേറ്റ്.ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷം. യല്‍ദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിനായിരകണക്കിന് വിശ്വാസികളെത്തും.
പന്തലിന്റെ കാല്‍നാട്ട് കർമ്മം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
തീർത്ഥാടകർക്ക് നേർച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പന്തലിന്റെ കാല്‍നാട്ട് കർമ്മം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകൂടി, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എല്‍ദോസ് ചെങ്ങമനാട്ട്, ഫാ. അമല്‍ കുഴികണ്ടത്തില്‍, ഫാ. നിയോണ്‍ പൗലോസ്, ട്രസ്റ്റിമാരായ കെ. കെ. ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാൻ, ബിനോയി തോമസ്, ബേബി തോമസ്, പി.ഐ. ബേബി, ഡോ. റോയി എം. ജോർജ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
