സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം| സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നത്.

ഈ മാസം ഇതുവരെ ഏഴു പേര്‍ മരിച്ചു.

സെപ്തംബര്‍ 12ന് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം ഇതുവരെ 19 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ഏഴു പേര്‍ മരിക്കുകയും ചെയ്തിട്ടുളളതായി കണക്കുകൾ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →