കെ എസ്‌ യു പ്രവര്‍ത്തകരെ കറുത്ത തുണി മുഖത്തണിയിച്ച് കോടതിയില്‍ ഹാജരാക്കി : വടക്കാഞ്ചേരി സി ഐ ഷാജഹാന് ഷോകോസ് നോട്ടീസ്

തൃശൂര്‍ | തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെ എസ്‌ യു- എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെ എസ്‌ യു പ്രവര്‍ത്തകരെ കറുത്ത തുണി മുഖത്തണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ വടക്കാഞ്ചേരി സി ഐ ഷാജഹാന് ഷോകോസ് നോട്ടീസ്. വടക്കാഞ്ചരി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷാജഹാന് നോട്ടീസ് അയച്ചത്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇത്തരം കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ട് വന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

കെ എസ്‌ യു പ്രതിഷേധം ശക്തമാക്കി.

സംഭവത്തിൽ കെ എസ്‌ യു പ്രതിഷേധം ശക്തമാക്കി. കൊടും കുറ്റവാളികളെയും ഭീകരവാദികളെയുമാണ് സാധാരണയായി മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് കെഎസ്‌യു പ്രതിഷേധം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →